'പ്രണയ നൈരാശ്യവും വാഗ്ദാന ലംഘനവും'; ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്

സംഭവശേഷം ഒളിവിൽ പോയ യുവതിയുടെ സഹപ്രവർത്തകൻ സുകാന്തിനെ ഇതുവരെ കണ്ടെത്താനായില്ല

Update: 2025-04-02 01:32 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്.. സംഭവത്തിൽ കുടുംബത്തിന്‍റെ ആരോപണങ്ങൾ കൂടി പരിശോധിച്ച് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യും. അതേസമയം, കൊല്ലപ്പെട്ട യുവതിയുടെ സഹപ്രവർത്തകൻ സുകാന്തിനായുള്ള തിരച്ചിൽ തുടരുകയാണ്

മരണത്തിന് തൊട്ടുമുമ്പ് കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥ സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്തുമായി 8 മിനിറ്റോളം ഫോണിൽ സംസാരിച്ചിട്ടുണ്ട്. . കഴിഞ്ഞ മാർച്ച് 24ന് പുലർച്ചെ ജയന്തി ജനത എക്സ്പ്രസിന് കീഴിലേക്ക് 25 കാരി തന്‍റെ ജീവൻ എറിഞ്ഞിട്ടത്തിന് കാരണം എന്തെന്നാണ് പൊലീസ് തിരക്കുന്നത്. സംഭവത്തിനു പിന്നിലെ ദുരൂഹതകളിലേക്ക് വെളിച്ചം വീശുന്ന തെളിവുകൾ യുവതിയുടെ കുടുംബത്തിൻറെ പക്കലുണ്ട്.

Advertising
Advertising

സംഭവത്തിൽ നിലവിൽ അസഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാകും കൂടുതൽ വകുപ്പുകൾ ചേർക്കുന്നതിലും സുകാന്തിനെ പ്രതി ചേർക്കുന്ന.തിലും തീരുമാനം ഉണ്ടാവുക. ഡിജിറ്റൽ തെളിവുകളാണ് കുടുംബം പൊലീസിന് സമർപ്പിച്ചിരിക്കുന്നതിൽ ഭൂരിഭാഗവും. ഇവ വിശദമായി പരിശോധിക്കും

സാമ്പത്തിക തട്ടിപ്പ് നടന്നു എന്നുള്ളതിന് ബാങ്ക് രേഖകളും ലൈംഗിക അതിക്രമണത്തിനിരയായിട്ടുണ്ടെങ്കിൽ യുവതിയുടെ ഫോൺ വിവരങ്ങളും നിർണായകമാകും. ഇവ ശേഖരിക്കാൻ സൈബർ സെല്ലിന്റെ കൂടെ സഹായം തേടും. സംഭവശേഷം ഒളിവിൽ പോയ സുകാന്തിനെ ഇതുവരെ കണ്ടെത്താനായില്ല. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യുന്നതും കേസിൽ നിർണായകമാണ്. ഇതിനുള്ള ശ്രമവും പൊലീസ് സജീവമാക്കി കഴിഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News