കെ.സുധാകരന് പൊലീസ് നോട്ടീസ്; മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ നടപടി

കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പൊലീസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് സുധാകരന് പൊലീസ് നോട്ടീസ്

Update: 2022-06-10 05:23 GMT

കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് പൊലീസ് നോട്ടീസ്. കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പൊലീസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് സുധാകരന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ സിറ്റി അസി.കമ്മീഷണറാണ് സുധാകരന് ഇന്ന് രാവിലെ നോട്ടീസ് നല്‍കിയത്.

കെ.സുധാകരനായിരിക്കും മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതെന്നായിരുന്നു സംഘാടകര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ ഈ പരിപാടിയില്‍ മാറ്റം വരുത്തിയിരുന്നു. കെ.സുധാകരന്‍ തിരുവനന്തപുരത്തേക്ക് പോവുകയും സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന പ്രതിഷേധമാണ് സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു സുധാകരന് നോട്ടീസ് നല്‍കിയത്.  മാര്‍ച്ചിനിടെ പൊലീസിന് നേരെയും കലക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാം. അത്തരം അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അക്രമം തടയാതിരുന്നാല്‍ മാര്‍ച്ചിന്‍റെ ഉദ്ഘാടകന്‍ എന്ന നിലയില്‍ താങ്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് നോട്ടീസില്‍ പറയുന്നത്.ഏതെങ്കിലും തരത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം സുധാകരനാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News