'തിരക്കിനിടെ വയര്‍ വലിഞ്ഞ് ശബ്ദം കൂടി'; മൈക്ക് കേസ് അവസാനിപ്പിച്ചെന്ന് പൊലീസ്

തടസത്തിന് കാരണം മൈക്ക് സെറ്റിന്റെ തകരാറല്ലെന്ന് കോടതിയിൽ റിപ്പോര്‍ട്ട് നൽകി.

Update: 2023-07-27 06:01 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറായതിൽ രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിച്ചെന്ന് പൊലീസ്. തടസത്തിന് കാരണം മൈക്ക് സെറ്റിന്റെ തകരാറല്ലെന്ന് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ആള്‍ത്തിരക്കിനിടയില്‍ വയര്‍ വലിഞ്ഞ് ശബ്ദം കൂടിയതാവാം ഹൗളിങിന് കാരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.  

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന് തകരാർ സംഭവിച്ചത് മനഃപൂർവമാണെന്നായിരുന്നു പൊലീസ് എഫ്.ഐ.ആർ. സംഭവം സർക്കാരിന് നാണക്കേടുണ്ടാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പിൻ്റെ ഇലക്ട്രോണിക് വിഭാഗത്തിലെ പരിശോധന അതിവേഗം പൂർത്തിയാക്കി മൈക്കും ഉപകരണങ്ങളും ഉടമയായ രഞ്ജിത്തിന് കൈമാറിയത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News