ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണെന്ന് പൊലീസ് റിപ്പോർട്ട്

വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർഷിന ഏറെ നാളായി സമരത്തിലാണ്.

Update: 2023-07-24 02:22 GMT

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് പൊലീസ് സ്ഥിരീകരിച്ചു. ഡി.എം.ഒക്ക് എ.സി.പി ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകി. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.

വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർഷിന ഏറെ നാളായി സമരത്തിലാണ്. പക്ഷേ മെഡിക്കൽ കോളജിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായിരുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് കത്രിക കുടുങ്ങിയത് എന്നതിന് തെളിവില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്.

Advertising
Advertising

തനിക്ക് 100 ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയതെന്ന് ഹർഷിന മീഡിയവണിനോട് പറഞ്ഞു. തനിക്ക് ഉണ്ടായ അവസ്ഥ ഇനിയൊരാൾക്ക് ഉണ്ടാവരുത്. കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭിക്കണം. മാന്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും ഹർഷിന പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News