കണ്ണൂരില്‍ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

രണ്ടാം ഭാര്യ നൽകിയ മറ്റൊരു പീഡന കേസിൽ നിലവിൻ സസ്പെൻഷനിലാണ് അബ്ദുൾ റസാഖ്

Update: 2024-08-07 05:59 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂര്‍: കണ്ണൂരിൽ പൊലീസുകാരൻ പോക്സോ കേസ്സിൽ അറസ്റ്റിൽ. കണ്ണൂർ ടെലികമ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖാണ് അറസ്റ്റിലായത്. ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.  ഇന്നലെ വൈകിട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

കഴിഞ്ഞ മെയ് മാസം മുതല്‍ ഇയാള്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്നാണ് പരാതി. കുട്ടി വീട്ടുകാരെ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അബ്ദുൾ റസാഖ് രണ്ടാം ഭാര്യ നൽകിയ മറ്റൊരു പീഡന കേസിൽ നിലവിൻ സസ്പെൻഷനിലാണ്. ഇന്ന് ഉച്ചക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News