'മുഖ്യമന്ത്രിയുടെ വണ്ടി വരുമ്പോൾ ഒന്ന് തടഞ്ഞ് നോക്ക്'; വെല്ലുവിളിയുമായി പൊലീസുകാരൻ

മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരനാണ് വെല്ലുവിളിച്ചത്

Update: 2023-12-17 09:24 GMT
Advertising

തിരുവനന്തപുരം: ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരൻ. കൊല്ലം കടയ്ക്കലിൽ നവകേരളാ സദസ്സിന്റെ വാഹനം തടയാനാണ് വെല്ലുവിളി. വണ്ടി വരുമ്പോൾ ഒന്ന് തടഞ്ഞ് നോക്ക്, എല്ലാ മറുപടിയും അന്ന് തരാമെന്നാണ് വെല്ലുവിളി. പൊലീസുകാരനായ ഗോപീകൃഷ്ണൻ എം.എസ്സാണ് വെല്ലുവിളി നടത്തിയത്

കുമ്മിൽ ഷമീർ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ കമന്റ് ആയായിരുന്നു വെല്ലുവിളി. സംഭവം വിവാദമായതോടെ ഗോപീകൃഷ്ണൻ കമന്റ് ഡിലീറ്റ് ചെയ്തു.

Full View

കടയ്ക്കൽ സ്വദേശിയാണ് ഗോപീകൃഷ്ണൻ. ഇവിടെ മുഖ്യമന്ത്രിയുടെ വണ്ടി വരുമ്പോൾ തടഞ്ഞു നോക്ക്, അപ്പോൾ മറുപടി തരാമെന്നായിരുന്നു ഇയാളുടെ കമന്റ്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് പൗരപ്രമുഖർ നടത്തുന്ന കൂടിക്കാഴ്ച സംബന്ധിച്ച പോസ്റ്റ് ആയിരുന്നു കുമ്മിൽ ഷമീറിന്റേത്. ആരാണ് പൗരപ്രമുഖർ എന്ന ചോദ്യമുയർത്തി, വിവരാവകാശത്തിലൂടെ ലഭിച്ച മറുപടിയുൾപ്പടെയാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്. ഗോപീകൃഷ്ണന്റെ കമന്റിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറുപടി പറയുമ്പോൾ അതിന് മോശമായ ഭാഷയിൽ ഇയാൾ മറുപടിയും കൊടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ അംഗമാണെങ്കിലും നവകേരള യാത്രയിൽ ഗോപീകൃഷ്ണനില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News