തലശ്ശേരിയിൽ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
- പാലക്കാട് കൊല്ലങ്കോട് നെന്മേനിയിൽ അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Update: 2025-03-29 10:32 GMT
കണ്ണൂർ: തലശ്ശേരിയിൽ പോലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. പാനൂർ കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് മുഹമ്മദ്.
അതേസമയം, പാലക്കാട് കൊല്ലങ്കോട് നെന്മേനിയിൽ അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെന്മേനി സ്വദേശി ബിന്ദു , മകൻ പതിനൊന്നുവയസുകാരനായ സനോജ് എന്നിവരാണ് മരിച്ചത്. ഇരുവരും കുളത്തിൽ കുളിക്കാൻ പോയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.