തിരുവനന്തപുരത്ത് പൊലീസുകാരനെ നടുറോഡിലിട്ട് തല്ലിച്ചതച്ചു

വീടിനുള്ളിൽ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ചാണ് ബിജുവിനെ നാട്ടുകാർ മർദിച്ചത്

Update: 2023-06-16 06:33 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിൽ പൊലീസുകാരനെ നടുറോഡിൽ മർദിച്ചു. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആര്‍. ബിജുവിനാണ് മർദനമേറ്റത്.  വീടിനുള്ളിൽ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ചാണ് ബിജുവിനെ നാട്ടുകാർ മർദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ആര്‍. ബിജു രാവിലെ ബേക്കറി ജങ്ഷനിലെ വീട്ടിനകത്തേക്ക് കയറുകയായിരുന്നെന്ന് മ്യൂസിയം പൊലീസ് പറയുന്നു. ഈ വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇവരാണ് ബിജുവിനെ റോഡില്‍ വലിച്ചഴിച്ചും മറ്റും ക്രൂരമായി  മർദിച്ചത്. ബിജുവിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിൽ അതിക്രമിച്ച കയറിയതിന് ബിജുവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബിജുവിനെ മർദിച്ചതിന് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കെതിരെയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ബിജു കൃത്യമായി ജോലിക്ക് ഹാജരാകാറില്ലെന്നും ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നേരിടുകയാണെന്നും പൊലീസ് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News