സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കണം; പോപുലര്‍ ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് 14ന്

സച്ചാര്‍- പാലോളി കമ്മിറ്റികളുടെ ശുപാര്‍ശകള്‍ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകളും ക്ഷേമപദ്ധതികളും ബജറ്റ് വിഹിതവും നൂറു ശതമാനവും മുസ്ലിംകള്‍ക്ക് മാത്രമായി ഉറപ്പുവരുത്തണം.

Update: 2021-07-03 12:39 GMT

സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ജൂലൈ 14ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഇനിയും നടപ്പിലായിട്ടില്ല. നാമമാത്രമായി നടപ്പിലാക്കിയ ചില പദ്ധതികളാവട്ടെ നുണപ്രചാരണത്തിലൂടെ നിലച്ച അവസ്ഥയിലാണ്.

സച്ചാര്‍- പാലോളി കമ്മിറ്റികളുടെ ശുപാര്‍ശകള്‍ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകളും ക്ഷേമപദ്ധതികളും ബജറ്റ് വിഹിതവും നൂറു ശതമാനവും മുസ്ലിംകള്‍ക്ക് മാത്രമായി ഉറപ്പുവരുത്തണം. ഒപ്പം പാലോളി കമ്മറ്റിയുടെ മറ്റു നിര്‍ദേശങ്ങളും ശുപാര്‍ശകളും അടിയന്തരമായി നടപ്പിലാക്കണം. ഈ പ്രശ്‌നം പരിഹരിക്കുന്നതു വരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോവാനും പോപുലര്‍ ഫ്രണ്ട് സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News