'കോൺഗ്രസിനെ ആർഎസ്എസിൽ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക': സുധാകരനെതിരെ ഫ്ളക്സ് ബോര്‍ഡ്

സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പതിച്ചിരുന്നത്. എന്നാൽ പിന്നീട് ബോര്‍ഡ് എടുത്തുമാറ്റി.

Update: 2022-11-17 05:53 GMT
Editor : rishad | By : Web Desk

കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെതിരെ കണ്ണൂർ ഡി.സി.സി ഓഫീസിന് സമീപം ഫ്ളക്സ് ബോര്‍ഡ്. കോൺഗ്രസിനെ ആർഎസ്എസിൽ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക എന്നാണ് ബോര്‍ഡിലെ വാചകം. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പതിച്ചിരുന്നത്. എന്നാൽ പിന്നീട് ബോര്‍ഡ് എടുത്തുമാറ്റി. 

ഡി.സി.സി ഓഫീസിന് നൂറു മീറ്റർ അകലെയാണ് ഫളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. രാത്രിയിലാണ് ബോർഡ് സ്ഥാപിച്ചത്. രാവിലെയോടെ ബോർഡ് എടുത്തുമാറ്റി. അതേസമയം കോൺഗ്രസ് പ്രവർത്തകരല്ല സിപിഎം ആണ് ബോർഡിന് പിന്നിലെന്നാണ് കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃത്വം ആരോപിക്കുന്നത്. ബോർഡ് വെച്ചവരെ തിരിച്ചറിഞ്ഞെന്നും അവർ വ്യക്തമാക്കുന്നു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News