പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് കോടതിയിൽ; നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും

പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും

Update: 2024-10-30 00:47 GMT

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ റിമാൻഡിലുള്ള കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ ഇന്ന് കോടതിയിൽ ജാമ്യഹരജി സമർപ്പിക്കും. ഹരജിയിൽ നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയതിന് പിന്നാലെയാണ് ദിവ്യ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. നവീൻ ബാബുവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചത് വ്യക്തിഹത്യയെന്ന പ്രോസിക്യൂഷന്‍റെയും കുടുംബത്തിന്‍റെയും വാദം അംഗീകരിച്ച കോടതി ദിവ്യക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്.

Advertising
Advertising

14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ്. ദിവ്യയുടെ ജാമ്യ ഹരജി ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിക്കും . ജാമ്യാപേക്ഷയെ നവീൻ ബാബുവിന്‍റെ കുടുംബം എതിർക്കും. ഹരജിയിൽ നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. നേരത്തെ മുൻകൂർ ജാമ്യാപേക്ഷയിലും മഞ്ജുഷ കക്ഷി ചേർന്നിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

നിലവിൽ ദിവ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും. സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങൾ യോഗം ചർച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടന നടപടി സംബന്ധിച്ച കാര്യങ്ങളും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News