പി.പി സുനീർ സി.പി.ഐ രാജ്യസഭാ സ്ഥാനാർഥി

രാജ്യസഭാ സീറ്റിൽ ഘടകകക്ഷികളുടെ സമ്മർദത്തിന് വഴങ്ങി സിപിഎം

Update: 2024-06-10 13:09 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പി.പി സുനീർ സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർഥി. സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയാണ് പി.പി സുനീർ. വലിയ ചുമതലയാണ് നിർവഹിക്കേണ്ടതെന്നും എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുമെന്നും സുനീർ പറഞ്ഞു.

രാജ്യസഭാ സീറ്റ് സിപിഐയ്ക്കും കേരള കോൺഗ്രസ് എമ്മിനുമാണ് സി.പി.എം നല്‍കിയത്.രാജ്യസഭാ സീറ്റിൽ ഘടകക്ഷികളുടെ ആവശ്യത്തിന് സിപിഎം വഴങ്ങുകയായിരുന്നു. സീറ്റ് വേണമെന്ന ആര്‍.ജെ.ഡിയുടെ ആവശ്യം സി.പി.എം തള്ളി. അതേസമയം, ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജൻ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News