പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നു, രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ ഉടൻ എത്തും: പ്രധാനമന്ത്രി

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ നിർവഹിച്ചു

Update: 2023-09-24 08:19 GMT
Editor : abs | By : Web Desk

കാസർകോട്: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ നിർവഹിച്ചു. രാജ്യത്തെ പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും ഇതോടൊപ്പം നടന്നു. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നുവെന്നും രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ ഉടൻ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യക്ക് ഇപ്പോൾ 34 വന്ദേഭാരത് ട്രെയിനുകൾ ഉണ്ട്. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ റെയിൽവേ വികസിച്ചു. റയില്‍വേയുടെ അടിസ്ഥാന സൗകര്യവികസനം വര്‍ധിക്കുകയാണ്. വൃത്തിയുള്ള സ്റ്റേഷനുകളും ട്രെയിനുകളും യഥാര്‍ഥ്യമാക്കി. ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് വന്ദേ ഭാരത് സഹായകമാകുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

Advertising
Advertising

കാസർകോട് നിന്ന് 7.05ന് പുറപ്പെട്ട് വൈകീട്ട് മൂന്നിന് തിരുവനന്തപുരം എത്തും വിധമാണ് വന്ദേഭാപതിന്‍റെ സമയക്രമം. രണ്ടാം വന്ദേ ഭാരതത്തിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.

Full View


Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News