ജൂൺ ഏഴുമുതൽ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ബസുകളുടെ പെർമിറ്റുകൾ പഴയ പടി തുടരാൻ അനുവദിക്കണം, കുട്ടികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം

Update: 2023-05-23 13:06 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിത കാലസമരത്തിലേക്ക്. ജൂൺ ഏഴുമുതലാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.സ്വകാര്യ ബസുകളുടെ പെർമിറ്റ് മുൻകാലങ്ങളിലേത് പോലെ നിലനിർത്തണം എന്നതടക്കമുള്ള ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ബസുടമകളുടെ സംയുകത സമിതിയാണ് കൊച്ചിയില്‍ സമര പ്രഖ്യാപനം നടത്തിയത് .

നിലവില്‍ സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റുള്ള റൂട്ടുകളെല്ലാം അത് പോലെ നിലനിര്‍ത്തണം,ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കണം, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് വിദ്യാര്‍ഥി കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍ .

Advertising
Advertising

വിദ്യാര്‍ഥി കണ്‍സെഷന് പ്രായപരിധി ഏര്‍പെടുത്തണമെന്ന ആവശ്യവും ബസുടമകള്‍ക്കുണ്ട്. സ്കൂള്‍ തുറക്കുന്ന ആഴ്ചയില്‍ തന്നെ ബസുടമകള്‍ സമരം പ്രഖ്യാപിച്ചത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കും.കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ ബസ്സുടമകളുടെ 12 സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News