'വയനാടിന്‍റെ സ്നേഹത്തില്‍ സന്തോഷം, നന്ദി'; പ്രിയങ്കാ ഗാന്ധിയുടെ ആദ്യപ്രതികരണം മീഡിയവണിനോട്

ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രിയങ്കക്ക് ലഭിച്ചത്

Update: 2024-10-28 07:51 GMT

വയനാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി മണ്ഡലത്തിലെത്തി. താളൂരിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രിയങ്കയെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.

Full View

 ഭൂരിപക്ഷം എത്രയെന്നത് തന്‍റെ വിഷയമല്ലെന്നും വയനാടിനെ സേവിക്കാൻ അവസരം കിട്ടിയതാണ് തനിക്ക് സന്തോഷം നൽകുന്നതെന്നും പ്രിയങ്ക ഗാന്ധി മീഡിയവണിനോട് പറഞ്ഞു. മീഡിയവണിനോടാണ് വയനാട്ടിലെത്തിയ ശേഷമുള്ള പ്രിയങ്കയുടെ ആദ്യപ്രതികരണം. ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള കേന്ദ്ര സഹായം ലഭ്യമാക്കാൻ പാർലമെന്‍റില്‍ പോരാടും. മനുഷ്യ - വന്യമൃഗ സംഘർഷം, കുടിവെള്ള പ്രശ്നം തുടങ്ങി വയനാട്ടിലെ ജനങ്ങളുടെ വിഷയങ്ങൾക്ക് പരിഹാരം കാണുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 

രണ്ട് ദിവസം മണ്ഡലത്തില്‍ പ്രചാരണം നടത്തും. ഇന്ന് മീനങ്ങാടിയിലും പനമരത്തും പൊഴുതനയിലും യോഗങ്ങളിൽ സംസാരിക്കും. നാളെ വയനാട് മണ്ഡലത്തിന്‍റെ ഭാഗമായ മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ നിയോജക മണ്ഡലങ്ങളിലാണ് പരിപാടി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News