വയനാട്ടിലെ കടുവ ആക്രമണം: സുസ്ഥിര പരിഹാരം ആവശ്യമെന്ന് പ്രിയങ്ക ഗാന്ധി എംപി
മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക
Update: 2025-01-24 10:42 GMT
കൽപ്പറ്റ: വയനാട്ടിൽ ആദിവാസി സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്തിൽ അനുശോചനവുമായി പ്രിയങ്ക ഗാന്ധി എം.പി. പ്രശ്നത്തിൽ സുസ്ഥിരമായ പരിഹാരം ആവശ്യമാണെന്ന് അവർ പറഞ്ഞു.
‘മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ ദാരുണമായ വേർപാടിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബത്തിന് എൻ്റെ ഹൃദയംഗമമായ അനുശോചനം. ഈ ഗുരുതര പ്രശ്നം പരിഹരിക്കാൻ സുസ്ഥിരമായ പരിഹാരങ്ങൾ അടിയന്തിരമായി ആവശ്യമാണ്’ -പ്രിയങ്ക ഗാന്ധി ‘എക്സി’ൽ കുറിച്ചു.