'ഈ ലോകം മുഴുവൻ എന്‍റെ സഹോദരനെതിരെ നിന്നപ്പോൾ വയനാട്ടുകാർ ഒപ്പം നിന്നു, പിന്തുണയ്ക്ക് നന്ദി'; വയനാടിന്‍റെ ഹൃദയം കവര്‍ന്ന് പ്രിയങ്ക

ആദ്യമായാണ് ഞാൻ എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്

Update: 2024-10-23 08:42 GMT

വയനാട്: വയനാട്ടുകാരുടെ ധൈര്യം തന്‍റെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചതായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി. വയനാട്ടുകാരുടെ കുടുംബത്തിന്‍റെ ഭാഗമാകാൻ പോകുന്നത് തന്‍റെ ഭാഗ്യമായി കാണുന്നുവെന്നും പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗത്തില്‍ പ്രിയങ്ക പറഞ്ഞു.

ആദ്യമായാണ് ഞാൻ എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത് . വയനാട്ടിൽ മത്സരിക്കാൻ അവസരം തന്ന പ്രസിഡന്‍റിന് നന്ദി പറയുന്നു. നിങ്ങളെ പ്രതിനിധാനം ചെയ്യാൻ അവസരം കിട്ടിയാൽ എനിക്കുള്ള ആദരവായി കാണും. അധികാരത്തിൽ ഇരിക്കുന്നവർ ജനങ്ങൾക്കിടയിൽ വിഭാഗീയതയും വിദ്വേഷവും വളർത്തുന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

Advertising
Advertising

സത്യത്തിനും നീതിക്കും അഹിംസക്കും വേണ്ടിയാണ് നമ്മുടെ പോരാട്ടം . ഈ ലോകം മുഴുവൻ എന്‍റെ സഹോദരനെതിരെ നിന്നപ്പോൾ വയനാട്ടുകാർ അദ്ദേഹത്തിനൊപ്പം നിന്നു. നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എല്ലാ കാലത്തും എന്‍റെ കുടുംബം നന്ദിയുള്ളവരായിരിക്കും...പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

വയനാട് തനിക്ക് എന്താണ് നല്‍കിയതെന്ന് തനിക്ക് വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് രണ്ട് ജനപ്രതിനിധികൾ ഉള്ള ഒരേയൊരു മണ്ഡലമാണ് വയനാട്. ഒന്ന് ഔദ്യോഗിക എംപിയും മറ്റൊന്ന് അനൗദ്യോഗിക എംപിയുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെത്തിയ പ്രിയങ്കയെ സ്വീകരിച്ചത് ജനസാഗരമാണ്. പുതിയ ബസ് സ്റ്റാന്‍റ് പരിസരത്തുനിന്ന് ഒന്നര കിലോമീറ്റർ റോഡ് ഷോയായി കലക്ടറേറ്റിലേക്ക്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ തുറന്ന വാഹനത്തിൽ പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.

ബാൻഡ് മേളവും നൃത്തവുമായി പ്രവർത്തകർ പ്രിയങ്കയുടെ വരവ് ആഘോഷമാക്കി. ഗാന്ധി കുടുംബത്തിലെ മൂവരും ഒരുമിച്ചെത്തുന്ന അപൂർനിമിഷത്തിന് സാക്ഷിയാകാൻ വിവിധയിടങ്ങളിൽ നിന്ന് പ്രവർത്തകർ ഒഴുകിയെത്തി. മല്ലികാർജൻ ഖാർഗെയും സോണിയ ഗാന്ധിയും നാമനിർദേശ പത്രിക സമർപ്പണത്തിനെത്തി.

രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രധാന നേതാക്കളും പോഷക സംഘടനാ ഭാരവാഹികൾക്കുമൊപ്പം പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയും മക്കളും വയനാട്ടിലുണ്ട്.


Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News