ആവേശം വാനോളം, ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കയെ വരവേറ്റ് വയനാട്

റോഡ് ഷോ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്

Update: 2024-10-23 07:32 GMT

വയനാട്: തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനൊരുങ്ങുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി അല്‍പസമയത്തിനകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. റോഡ് ഷോ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആവേശം കൊണ്ട് ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ പ്രിയങ്ക തുറന്ന വാഹനത്തില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രിയങ്കക്കൊപ്പം രാഹുല്‍ ഗാന്ധിയും വാഹനത്തിലുണ്ട്.

ഇന്നലെ രാത്രിയാണ് സോണിയ ഗാന്ധിക്കൊപ്പം പ്രിയങ്ക സുൽത്താൻ ബത്തേരിയിൽ എത്തിയത്. മൈസൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്. നാമനിർദേശ പത്രികാ സമർപ്പണത്തിന് മുമ്പ് നടക്കുന്ന പൊതുയോഗത്തിൽ നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്യും.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News