ദാറുൽ ഹുദക്കെതിരായ സമരം; മതസ്ഥാപനങ്ങളെ തകർക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കം ചെറുക്കും - വെൽഫെയർ പാർട്ടി

ദാറുൽ ഹുദാ ക്യാമ്പസിലേക്ക് നടത്തിയ മാർച്ചിൽ വൈസ് ചാൻസലർ ഡോ. ബഹാവുദ്ധീൻ നദ്‌വിയെ അധിക്ഷേപിക്കുകയും, രാജ്യത്ത് മദ്രസകൾക്കെതിരെ ആർഎസ്‌എസ് ഉയർത്തുന്ന വിദ്ദ്വേഷ പരാമർശങ്ങൾ അതേപടി സിപിഎം നേതാക്കൾ പ്രസംഗങ്ങളിൽ ഉദ്ധരിക്കുകയും ചെയ്തത് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ.വി സഫീർ ഷാ പറഞ്ഞു

Update: 2025-08-10 14:27 GMT

മലപ്പുറം: തിരൂരങ്ങാടി മാനിപ്പാടത്ത് സ്ഥിതി ചെയ്യുന്ന ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്കെതിരെ പരിസ്ഥിതി വിഷയവും മലിനീകരണവും ആരോപിച്ച് കഴിഞ്ഞ ദിവസം സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് മതസ്ഥാപനങ്ങളെ തകർക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ഇതിനെ ജനാധിപത്യപരമായി ചെറുക്കുമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ദാറുൽ ഹുദാ ക്യാമ്പസിലേക്ക് നടത്തിയ മാർച്ചിൽ വൈസ് ചാൻസലർ ഡോ. ബഹാവുദ്ധീൻ നദ്‌വിയെ അധിക്ഷേപിക്കുകയും, രാജ്യത്ത് മദ്രസകൾക്കെതിരെ ആർഎസ്‌എസ് ഉയർത്തുന്ന വിദ്ദ്വേഷ പരാമർശങ്ങൾ അതേപടി സിപിഎം നേതാക്കൾ പ്രസംഗങ്ങളിൽ ഉദ്ധരിക്കുകയും ചെയ്തത് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ.വി സഫീർ ഷാ പറഞ്ഞു. സംസ്ഥാനത്തുടനീളം ഭൂമി കയ്യേറ്റങ്ങൾക്ക് കുടപിടിക്കുന്നവർ ദാറുൽ ഹുദയെ തിരഞ്ഞുപിടിക്കുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News