നഗരസഭാ കെട്ടിടത്തിന് മുകളിൽ ബി.ജെ.പി കൗൺസിലർമാർ, കാറിൽ കരിങ്കൊടി: മേയർക്കെതിരെ പ്രതിഷേധം ശക്തം

കോൺഗ്രസ് കൗൺസിലർമാർ മേയറുടെ കാറിൽ കരിങ്കൊടി കെട്ടി

Update: 2022-11-14 08:09 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ  രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം. കോൺഗ്രസ് കൗൺസിലർമാർ മേയറുടെ കാറിൽ കരിങ്കൊടി കെട്ടി. നഗരസഭയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് പ്രധാന കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. കോര്‍പ്പറേഷനു മുമ്പില്‍ സമരക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 

അതേസമയം നഗരസഭാ കത്ത് വിവാദത്തില്‍ സ്റ്റാൻഡിങ് കൗൺസിൽ ചെയര്‍മാന്‍ ഡി.ആര്‍ അനിലിന്‍റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. തന്റെ പേരില്‍ പുറത്തുവന്ന കത്ത് നശിപ്പിച്ചതായും  മേയറുടെ കത്തിന്റെ സ്ക്രീന്‍ഷോട്ട് മാത്രമാണ് ലഭിച്ചതെന്നുമാണ് അനിലിന്‍റെ മൊഴി. നഗരസഭയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയെടുക്കാനാണ് വിജിലന്‍സ് തീരുമാനം.  

മേയര്‍ ആര്യാ രാജേന്ദ്രന്‍റേതായി പുറത്തുവന്ന കത്ത് വ്യാജമെന്ന് കണ്ടെത്തുമ്പോഴും കത്തിന്‍റെ ഹാര്‍ഡ് കോപ്പി കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തിന് തലവേദനയാകുന്നു. കത്തിന്‍റെ സ്ക്രീന്‍ഷോട്ട് മാത്രമാണ് ഇതുവരെ പുറത്തുവന്നത്. കത്തിന്‍റെ ഒര്‍ജിനല്‍ കണ്ടെത്താന്‍ നഗരസഭയിലെ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് സംഘം വ്യക്തമാക്കി. കത്ത് വാട്സ്ആപ് ഗ്രൂപ്പിലിട്ട ഡി.ആര്‍ അനിലിന്‍റെ മൊഴിയെടുത്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News