വിമാനത്തിലെ പ്രതിഷേധം: മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും

ഇ.പി ജയരാജനെ സാക്ഷിയാക്കും

Update: 2022-06-18 02:26 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കേസിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും.മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. 

പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുക്കുന്നത്.മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ച് അദ്ദേഹത്തിന്റെ മൊഴിയെടുക്കാമെന്ന നിർദേശമാണ് അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഔദ്യോഗിക പരിപാടികൾ റദ്ദാക്കുന്ന സാഹചര്യമാണ്. ആരോഗ്യപ്രശ്‌നങ്ങളാലാണ് കാരണമെന്നാണ് വിശദീകരണം.എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ സാക്ഷിയാക്കും. അദ്ദേഹത്തിന്റെ മൊഴിയും എടുക്കും. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്നതിന് മുമ്പായിരിക്കും ജയരാജന്റെ മൊഴിയെടുക്കുക. 

Advertising
Advertising

വധശ്രമത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തപ്പോൾ തന്നെ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്നുള്ള ഒരു ആവശ്യം കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നു. ഇരുപതോളം പരാതികളാണ് ഇ.പി ജയരാജനെതിരെ കിട്ടിയിരുന്നത്. ഇതിൽ ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

ജൂൺ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധം നടത്തിയവരെ ഇ.പി ജയരാജന്‍ തള്ളിയിടുകയും ചെയ്തിരുന്നു. സംഭവത്തിൽ വലിയതുറ പൊലീസ് വധശ്രമം ഉൾപ്പെടെ വകുപ്പുകളിലാണു കേസ് എടുത്തിട്ടുള്ളത്.  തലശ്ശേരി സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ. കെ. നവീൻ, സുനിത് നാരായണൻ എന്നിവരാണ് ഈ കേസിലെ പ്രതികള്‍. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News