'ആര്യാടൻ ഷൗക്കത്തിന് വേണ്ട സഹായവും സഹകരണവും നൽകും': പി.വി അൻവർ

'' ഷൗക്കത്തിന് പിന്തുണ കൊടുക്കും എന്നതിലൊന്നും ഒരു തർക്കവുമില്ല. വ്യക്തിപരമായും രാഷ്ട്രീയപരമായും പിന്തുണ കൊടുക്കും. അദ്ദേഹം പ്രവർത്തിക്കുന്നത് ജനങ്ങളുടെ വിഷയത്തിലാണെങ്കിൽ 100 ശതമാനം പിന്തുണയും കൊടുക്കും'

Update: 2025-06-23 16:23 GMT

നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിന് വേണ്ട സഹായവും സഹകരണവും നൽകുമെന്ന് പി.വി അൻവർ.

'മണ്ഡലത്തിലെ ജനങ്ങളാണല്ലോ വോട്ട് ചെയ്തത്, ആ മണ്ഡലത്തിലെ തുടർപ്രവർത്തനങ്ങളും വികസനപദ്ധതികളും ഏറ്റെടുക്കാൻ അദ്ദേഹത്തിന് സാധിക്കേണ്ടതുണ്ട്. അതിന് പരിപൂർണ പിന്തുണ കൊടുക്കും'- അന്‍വര്‍ വ്യക്തമാക്കി. മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'' ഷൗക്കത്തിന് പിന്തുണ കൊടുക്കും എന്നതിലൊന്നും ഒരു തർക്കവുമില്ല. വ്യക്തിപരമായും രാഷ്ട്രീയപരമായും പിന്തുണ കൊടുക്കും. അദ്ദേഹം പ്രവർത്തിക്കുന്നത് ജനങ്ങളുടെ വിഷയത്തിലാണെങ്കിൽ 100 ശതമാനം പിന്തുണയും കൊടുക്കും'- അന്‍വര്‍ പറഞ്ഞു.

Advertising
Advertising

''എനിക്ക് കിട്ടിയ വോട്ടിൽ പൂർണ സന്തോഷമുണ്ട്. പിണറായി വിരുദ്ധതയുണ്ട് എന്ന് വ്യക്തമായി. എന്റെ രാജി തന്നെ പിണറായിസത്തിനെതിരെയായിരുന്നു. കേരളത്തിൽ അങ്ങനെയൊന്നുണ്ടെന്ന്  തെളിയിക്കുന്നതാണ് വോട്ടിങ് രീതി കാണിക്കുന്നത്. എനിക്ക് കിട്ടിയ വോട്ടും യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയ വോട്ടും പിന്നെ യുഡിഎഫിൽ നിന്ന് പോയ ക്രോസ് വോട്ടും ചേർന്നതാണ് 'ആന്റി പിണറായി' വോട്ട്. എന്നാല്‍ ആ വോട്ടുകളെല്ലാം ഒരു സ്ഥലത്ത് യോജിപ്പിക്കാനായില്ല'- അന്‍വര്‍ പറഞ്ഞു. 

''യുഡിഎഫിൽ നിന്ന് ക്രോസ് വോട്ട് ഉണ്ടായിട്ടുണ്ട്. അതൊക്കെ യുഡിഎഫ് നേതൃത്വം പരിശോധിക്കണം. ആ വോട്ട് എനിക്കോ ഷൗക്കത്തിനോ ലഭിച്ചിരുന്നില്ലെങ്കിൽ സ്വരാജ് 45000 വോട്ടിലേക്ക് കൂപ്പുകുത്തുമായിരുന്നു''- അൻവർ വ്യക്തമാക്കി.

Watch Video

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News