12 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ

തമിഴ്‌നാട്ടിൽ ആശ്രമം നടത്തുകയായിരുന്ന ഇയാളെ മലയൻകീഴ് പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു

Update: 2023-02-10 05:00 GMT
Editor : afsal137 | By : Web Desk

തിരുവനന്തപുരം: വിളവൂർക്കലിൽ 12 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സൂര്യനാരായണനാണ് അറസ്റ്റിലായത്. 2021ൽ തിരുവനന്തപുരം വിളവൂർക്കലിൽ ആശ്രമം നടത്തുന്നതിനിടെയാണ് പൂജാരിയായ ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

തമിഴ്‌നാട്ടിൽ ആശ്രമം നടത്തുകയായിരുന്ന ഇയാളെ മലയൻകീഴ് പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. പൂജ കർമ്മങ്ങളുടെ പേര് പറഞ്ഞ് ഇയാൾ കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധം സ്ഥാപിച്ചിരുന്നു. പൂജാ കർമ്മങ്ങൾക്കായി കുടുംബം ഇയാളെ സമീപിച്ചിട്ടുമുണ്ടായിരുന്നു. ആ സമയത്താണ് കുട്ടി പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷത്തോളം കുട്ടി പീഡനം നേരിട്ട വിവരം മാതാപിതാക്കൾ മനസ്സിലാക്കിയിരുന്നില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്നിൽ കുട്ടിയെ ഹാജരാക്കിയതോടെയാണ് പീഡന വിവരം പുറത്തായത്. ഇതിനു പിന്നാലെ പ്രതി തമിഴ്‌നാട്ടിലേക്ക് മാറുകയായിരുന്നു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News