രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി പി.വി അൻവർ
മുന്നണി പ്രവേശനം ചർച്ചയായില്ല
Update: 2025-01-31 11:37 GMT
മലപ്പുറം : പി.വി അൻവർ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച അവിചാരിതമെന്നും അൻവർ പറഞ്ഞു. മലപ്പുറം ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോടെ സംസാരിക്കുകയായിരുന്നു അൻവർ.
മുന്നണി പ്രവേശനം വിഷയം ചർച്ചയായില്ലെന്നും അതവർ തന്നെ തീരുമാനിക്കട്ടെയെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.