അൻവർ സ്വതന്ത്രൻ? ടിഎംസി പത്രികയിൽ വരണാധികാരി വിശദീകരണം തേടി
രണ്ട് സെറ്റ് പത്രികകളാണ് അൻവർ നൽകിയത്
Update: 2025-06-03 09:35 GMT
മലപ്പുറം: തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവർ മത്സരിക്കുന്നതിൽ അനിശ്ചിതത്വം. തൃണമൂൽ സ്ഥാനാർഥിയായി നൽകിയ പത്രികയിൽ വരണാധികാരി വിശദീകരണം ചോദിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായുള്ള പത്രിക മാത്രമാണ് സ്വീകരിച്ചത്. സാങ്കേതിക കാരണങ്ങളാലാണ് പത്രിക മാറ്റിവെച്ചതെന്ന് അൻവർ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്ട്രേഡ് പാർട്ടിയല്ല. എന്നാൽ തൃണമൂലിന്റെ കൊൽക്കത്ത ഓഫീസിൽ നിന്ന് കത്ത് നൽകിയിട്ടുണ്ട്. ഇത് ദേശീയ ഇലക്ഷൻ കമ്മീഷൻ പരിശോധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും അൻവർ പ്രതികരിച്ചു.