കൈ കൊടുത്ത് ഷൗക്കത്ത്,കെട്ടിപ്പിടിക്കരുതെന്ന് അൻവർ; കാരണം ചോദിച്ചപ്പോൾ മറുപടിയിങ്ങനെ..

ഇന്നത്തെ ആര്യാടന്റെ ആലിംഗനം കൊണ്ട സ്വരാജിന് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും പരിഹാസം

Update: 2025-06-19 05:30 GMT
Editor : ലിസി. പി | By : Web Desk

നിലമ്പൂർ: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. മിക്ക ബൂത്തുകളിലും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ്. രാവിലെ ഏഴുമണി മുതലാണ് വോട്ടിങ് ആരംഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും രാവിലെ തന്നെ വോട്ട് ചെയ്തു.

വോട്ടെടുപ്പ് ദിവസമായ ഇന്ന് സ്ഥാനാർഥികളെല്ലാം ബൂത്തുകളിലെ സന്ദർശനങ്ങളിലും സജീവമാണ്. അതിനിടെ, നിലമ്പൂർ മാനവേദൻ ഹയർസെക്കൻഡറി സ്‌കൂളിൽ ആര്യാടൻ ഷൗക്കത്തും സ്വതന്ത്ര സ്ഥാനാർഥിയായ പി.വി അൻവറും കണ്ടുമുട്ടി. അൻവറിനെ കണ്ടതോടെ ആര്യാടൻ ഷൗക്കത്ത് കൈകൊടുത്തു. എന്നാൽ കെട്ടിപ്പിടിക്കരുതെന്ന് എന്നായിരുന്നു അൻവർ പറഞ്ഞത്. ആര്യാടൻ കെട്ടിപ്പിടിത്തത്തിന്റെ ആളാണ്. സ്ഥാനാർഥികൾ തമ്മിൽ സൗഹൃദം വേണം. പക്ഷെ അത് ആത്മാർത്ഥമാകണം എന്നായിരുന്നു അൻവറിന്റെ മറുപടി.

Advertising
Advertising

അതേസമയം, നിലമ്പൂർ വീട്ടിക്കൂത്ത് ലോവർ പ്രൈമറി സ്‌കൂളിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജും  ആര്യാടൻ ഷൗക്കത്തും പരസ്പരം കണ്ടുമുട്ടിയിരുന്നു. ഇരുവരും തമ്മിൽ ഹസ്തദാനം ചെയ്തിരുന്നു. ഇതിനെക്കുറിച്ചും അൻവർ പ്രതികരിച്ചു. 'അവര്‍ ജ്യേഷ്ഠനും അനിയനുമല്ലേ...ഒന്ന് ഒളിഞ്ഞ പിണറായിയും മറ്റൊന്ന് തെളിഞ്ഞ പിണറായിയും.അത് സ്വാഭാവികമാണ്. ആര്യാടന്റെ ആലിംഗനത്തിന് വിധേയരായവരുടെ അവസ്ഥ എനിക്കറിയാം.ഇന്നത്തെ ആര്യാടന്റെ ആലിംഗനം കൊണ്ട് സ്വരാജിന് എന്ത് സംഭവിക്കുമെന്ന് അറിയില്ല.ചാണകം ചാരിയാൽ ചാണകം മണക്കും,ചന്ദനം ചാരിയാൽ ചന്ദനം മണക്കും..അത് സംഭവിക്കാതിരിക്കട്ടെ'...അൻവർ പറഞ്ഞു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News