'ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിലെ ആശങ്ക പരിഹരിക്കണം'; എൽഡിഎഫ് കൺവീനർക്ക് പി.വി അൻവറിന്റെ കത്ത്

''നിയമനം വ്യാപക പരാതികൾക്ക് ഇടയാക്കി''

Update: 2022-08-01 16:07 GMT

മലപ്പുറം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകലക്ടറായി നിയമിച്ചതിൽ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിൽ എൽഡിഎഫ് കൺവീനർക്ക് കത്തയച്ച് പി.വി അൻവർ എംഎൽഎ. ശ്രീരാം വെങ്കിട്ടരാമന്റെ നിയമനത്തിലെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹത്തിന്റെ നിയമനം വ്യാപക പരാതികൾക്ക് ഇടയാക്കിയെന്നും കത്തിൽ പറയുന്നു.

പൊതുജനങ്ങൾക്കിടയിൽ നിയമനം എതിരഭിപ്രായത്തിനിടയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയം സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിഷയത്തിൽ ഉചിതമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

Advertising
Advertising

കത്തിന്റെ പൂർണരൂപം

ഇന്നേറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം അങ്ങുയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. മാധ്യമ പ്രവർത്തകനായ കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി സ്ഥാനത്തുള്ള ഐഎഎസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമന്റെ ആലപ്പുഴ കലക്ടറായുള്ള നിയമനം പൊതു സമൂഹത്തിനിടയിൽ വ്യാപകമായ പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. മാത ജാതി ഭേതമന്യേ ഈ വിഷയത്തിൽ പൊതുജനങ്ങൾക്കിടയിൽ എതിരഭിപ്രായം ഉയർന്നു വന്നിട്ടുണ്ട്. ഈ സാഹചര്യം മുതലാക്കി സർക്കാറിനെതിരെയുള്ള പ്രചരണായുധമായും ഈ നിയമനത്തെ ചിലർ രാഷ്ട്രീയമായും ഉപയോഗിക്കുന്നുണ്ട്. ആയതിനാൽ ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ വിഷയത്തിൽ ഇടപെട്ട് ഇനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും വിനീതമായി അഭ്യർഥിക്കുന്നു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News