തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി

തുറന്ന വാഹനത്തില്‍ ജനങ്ങളുമായി സംവദിക്കുന്ന രീതിയിലാണ് റോഡ് ഷോ

Update: 2024-04-15 05:59 GMT

വയനാട്: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തി. രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയെ യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു. 10 മണിയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന റോഡ് ഷോയോടെയാണ് പര്യടനം തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും വൈകിയാണ് പരിപാടി ആരംഭിച്ചത്. തുറന്ന വാഹനത്തില്‍ ജനങ്ങളുമായി സംവദിക്കുന്ന രീതിയിലാണ് റോഡ് ഷോ.

പുല്‍പള്ളിയില്‍ കര്‍ഷക സംഗമത്തിലും തുടര്‍ന്ന് മൂന്ന് റോഡ് ഷോകളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.വൈകിട്ട് 5.30 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും രാഹുല്‍ പങ്കെടുക്കും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രാഹുല്‍ വോട്ടഭ്യര്‍ഥിക്കുകയും ചെയ്യും.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News