പുതിയ 'ചാമ്പിക്കോ' കാണുന്ന, പഴയ 'അജാസ്'- ട്രോളുമായി രാഹുൽ മാങ്കൂട്ടത്തിൽ

കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഗ്രൂപ്പ് ഫോട്ടോ എഡിറ്റ് ചെയ്താണ് ചാമ്പിക്കോ വീഡിയോ വൈറലായി പ്രചരിക്കുന്നത്.

Update: 2022-04-08 14:25 GMT
Editor : Nidhin | By : Web Desk

മുഖ്യമന്ത്രിയുടെ ഭീഷ്മ പർവം സിനിമയിലെ ' ചാമ്പിക്കോ ' വീഡിയോ വൈറലായി ഓടുന്നതിനിടെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 'പുതിയ ''ചാമ്പിക്കോ'' ഫോട്ടോ കാണുന്ന , പഴയ '' അജാസ് ' എന്ന ക്യാപ്ഷനോട് കൂടി കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ചിത്രമാണ് രാഹുൽ പങ്കുവച്ചിരിക്കുന്നത്.

Full View

ഭീഷ്മപർവം സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിളപ്പൻ എന്ന കഥാപാത്രം സൗബിന്റെ അജാസ് എന്ന കഥാപാത്രത്തെ കൊണ്ടാണ് കാര്യങ്ങളെല്ലാം ചെയ്യിക്കുന്നതെന്ന ട്രോളുകൾ വൈറലായി ഓടുന്നുണ്ട്. അതുമായി ബന്ധപ്പെടുത്തിയാണ് രാഹുലിന്റെ ട്രോൾ. കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ സ്പ്രിങ്കളർ വിവാദത്തിലും നയതന്ത്ര സ്വർണക്കടത്ത് കേസ് വന്നപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ശിവശങ്കറാണ് എന്ന് പ്രതിപക്ഷം വിമർശനം ഉയർത്തിയിരുന്നു.

Advertising
Advertising

കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഗ്രൂപ്പ് ഫോട്ടോ എഡിറ്റ് ചെയ്താണ് ചാമ്പിക്കോ വീഡിയോ വൈറലായി പ്രചരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം ഫോട്ടോ എടുക്കാനായി വേദിക്ക് നടുവിൽ ഒഴിച്ചിട്ട കസേരയിൽ ഇരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്ന ദൃശ്യമാണ് 'ഭീഷ്മ' സിനിമയുടെ സംഗീതവും സംഭാഷണവും ചേർത്ത് പ്രചരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി സജി ചെറിയാൻ, പിപി ചിത്തരഞ്ജൻ എംഎൽഎ തുടങ്ങിയ നേതാക്കൾ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News