രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസ്: മുൻകൂ‍ർ ജാമ്യ ഹരജിയിൽ വിധി വരുന്നതുവരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി

കേസിൽ തിരുവനന്തപുരം സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും

Update: 2025-12-08 12:25 GMT

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ രാഹുലിന് മുൻകൂ‍ർ ജാമ്യ ഹർജിയിൽ ഡിസംബർ 10ന് ഉത്തരവ്. വിധി വരുന്നതുവരെ രാഹുലിനെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി.

കേസിൽ അതിജീവിത അന്വേഷണ സംഘത്തിന് നൽകിയ മൊഴി കോടതിയിൽ സമർപ്പിച്ചു. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് 23കാരിയുടെ മൊഴിയെടുത്തത്. രാഹുൽ ബന്ധം സ്ഥാപിച്ചത് വിവാഹ വാഗ്ദാനം നൽകിയാണെന്ന് യുവതി മൊഴി നല്‍കി.

ഭാവി കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയെന്നും ക്രൂരമായി ബലാത്സംഗം ചെയ്തെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഒരു കുഞ്ഞു വേണമെന്ന് രാഹുല്‍ പറഞ്ഞു. രാഹുൽ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തു.ഫോൺ വിളിച്ചാൽ എടുത്തില്ലെങ്കിൽ അസഭ്യം പറയുമായിരുന്നു.

Advertising
Advertising

ഒരു കുഞ്ഞു വേണമെന്ന് യുവതിയോട് പറഞ്ഞു. ഫോൺ വിളിച്ചാൽ എടുത്തില്ലെങ്കിൽ അസഭ്യം പറയുമായിരുന്നു. ലൈംഗിക അതിക്രമത്തിനുശേഷം വിവാഹം ചെയ്യാനാകില്ലെന്ന് പറഞ്ഞു. കാറുമായി വീടിനടുത്ത് എത്തി കൂടെ വരാൻ ആവശ്യപ്പെട്ടു.കേസുമായി മുന്നോട്ടു പോകാന്‍ ഭയമുണ്ടെന്നും അന്വേഷണസംഘത്തോടെ യുവതി പറഞ്ഞു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതിവേഗ കോടതിയാണ് അപേക്ഷ പരിഗണിച്ചത്.

രാഹുൽ മാങ്കൂട്ടത്തലിനെ കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ചിരുന്നു. മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമായതിനു ശേഷം രാഹുലിന്റെ അറസ്റ്റ് ചെയ്യുന്നതിൽ തീരുമാനമുണ്ടാകുള്ളൂ എന്നും വിവരമുണ്ടായിരുന്നു. രാഹുലിനെ ലൊക്കേറ്റ് ചെയ്യുകയാണ് ലക്ഷ്യം. നിലവിലുള്ള സംഘത്തിൽ നിന്നുതന്നെ വിവരങ്ങൾ ചോരുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News