'കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ട്'; ഫേസ്ബുക്ക് പോസ്റ്റുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

വിമർശനവും പരിഹാസവുമായി കമന്റ് ബോക്സ് നിറഞ്ഞതോടെ മന്ത്രി പോസ്റ്റ് പിൻവലിച്ചു.

Update: 2024-05-23 09:52 GMT

കോഴിക്കോട്: കേരളത്തിൽ പ്രളയമെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അപകടത്തിൽപ്പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും മന്ത്രി പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അപകടത്തിൽ പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Advertising
Advertising

Saddened to hear about the tragic loss of lives due to torrential rains in Kerala. My condolences to the bereaved families. Hoping for a speedy recovery of those injured.



ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അതേസമയം കേരള സർക്കാരിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടെന്നും കേന്ദ്ര സർക്കാരുമായി ആലോചിച്ച് പ്രളയത്തിന് ശാശ്വത പരിഹാരം കാണണമെന്ന് അഭ്യർഥിക്കുന്നവരെയും കമന്റ് ബോക്‌സിൽ കാണാം. വിമർശനം കടുത്തതോടെ രണ്ട് മണിക്കൂറിന് ശേഷം മന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News