'സന്ദീപ് വാര്യർ, ഞാൻ കൂടെയുണ്ടാകും'; പിന്തുണയുമായി രാമസിംഹൻ അബൂബക്കർ

തിങ്കളാഴ്ച കോട്ടയത്ത് വെച്ച് ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് സന്ദീപ് വാര്യരെ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയത്.

Update: 2022-10-11 00:43 GMT

പാലക്കാട്: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ സന്ദീപ് ജി. വാര്യർക്ക് പിന്തുണയുമായി സംഘപരിവാർ അനുഭാവിയായ സംവിധായകൻ രാമസിംഹൻ അബൂബക്കർ. 'സന്ദീപ് വാര്യർ, ഞാൻ കൂടെയുണ്ടാകും' എന്ന് ഒറ്റവരിയിൽ ഫേസ്ബുക്കിലെഴുതിയാണ് അദ്ദേഹം പിന്തുണയറിയിച്ചത്.


സന്ദീപ് വാര്യർ ഞാൻ കൂടെയുണ്ടാകും

Posted by Ramasimhan Aboobakker on Monday, October 10, 2022

തിങ്കളാഴ്ച കോട്ടയത്ത് വെച്ച് ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് സന്ദീപ് വാര്യരെ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയത്. പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ പിരിവ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നടപടിയെന്നാണ് സൂചന. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് കോട്ടയത്ത് യോഗം ചേർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളായിരുന്നു പ്രധാന യോഗ ചർച്ച.

സന്ദീപ് വാര്യർക്കെതിരായ നടപടി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തയ്യാറായില്ല. അത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News