കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെ നിയമനത്തിൽ അതൃപ്തി; പരാതി ഹൈക്കമാൻ‍ഡിനെ അറിയിച്ചെന്ന് ചെന്നിത്തല

എല്ലാവരേയും യോജിപ്പിച്ചുകൊണ്ടുപോയി പാർട്ടിയെ വിജയത്തിലെത്തിക്കേണ്ട സന്ദർഭത്തിൽ ഇത്തരം അഭിപ്രായ ഭിന്നതകൾ ഒഴിവാക്കേണ്ടതു തന്നെയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Update: 2023-06-06 09:35 GMT

കണ്ണൂർ‌: കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെ നിയമനത്തിൽ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. മതിയായ കൂടിയാലോചന നടന്നിട്ടില്ലെന്ന് പരാതിയുണ്ടെന്നും ഇക്കാര്യം ഹൈക്കാമാൻ്റിനെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു.

എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകേണ്ട സമയമാണിത്. ജനങ്ങളും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നത് എല്ലാവരും യോജിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകളെ നേരിടുക എന്നതാണ്. അങ്ങനെയാണ് വയനാട്ടിൽ നടന്ന പാർട്ടി ക്യാമ്പിൽ തീരുമാനിച്ചത്.

എല്ലാവരേയും യോജിപ്പിച്ചുകൊണ്ടുപോയി പാർട്ടിയെ വിജയത്തിലെത്തിക്കേണ്ട സന്ദർഭത്തിൽ ഇത്തരം അഭിപ്രായ ഭിന്നതകൾ ഒഴിവാക്കേണ്ടതു തന്നെയാണെന്നും ചെന്നിത്തല വ്യക്തമാക്കി. വയനാട്ടിലെ തീരുമാനം പൂർണമായും നടപ്പായില്ലെന്നും ചെന്നിത്തല പറയുന്നു.

കഴിഞ്ഞദിവസം എ ഗ്രൂപ്പ് നേതാക്കളായ യു.ഡി.എഫ് കൺവീനർ എം.എം ഹസനും ബെന്നി ബെഹനാൻ എം.പിയും ഇക്കാര്യത്തിൽ അതൃപ്തി വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐ ഗ്രൂപ്പിലെ നേതാവായ ചെന്നിത്തലയും അതൃപ്തിയറിയിച്ച് രംഗത്തെത്തിയത്.

എ ഗ്രൂപ്പിനെ പൂർണമായും വെട്ടിനിരത്തിയെന്നും അതിനാൽ കോൺഗ്രസിന്റെ വരാനിരിക്കുന്ന പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നും ആ വിഭാ​​ഗത്തിലെ നേതാക്കൾ കണ്ണൂർ ജില്ലയിലടക്കം തീരുമാനിച്ചിരിക്കെയാണ് ചെന്നിത്തല പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News