'കേരളം ഗുണ്ടകളുടെ നാടല്ല; ഗുണ്ടകളെ പോറ്റിവളർത്തുന്നവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരും' - ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

അർജുൻ ആയങ്കിക്ക് ഒളിവിൽ കഴിയാൻ സിപിഎം പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമോ എന്ന ചോദ്യത്തോട് 'മുൻ മുഖ്യമന്ത്രിയും എം.വി ജയരാജനും തള്ളിപ്പറഞ്ഞു.ആരും അവരോടൊപ്പമില്ലെന്ന് തെളിഞ്ഞല്ലോ. പിന്നെ എന്താണ് അന്വേഷിക്കേണ്ട കാര്യം' എന്നായിരുന്നു മറുപടി

Update: 2026-08-09 04:41 GMT

തൃശൂർ: കേരള ഗുണ്ടകളുടെ നാടല്ലെന്നും ഗുണ്ടകളെ പോറ്റിവളർത്തുന്നവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ എല്ലാ ഗുണ്ടകളെയേും നിലക്ക് നിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അർജുൻ ആയങ്കിക്ക് ഒളിവിൽ കഴിയാൻ സിപിഎം പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമോ എന്ന ചോദ്യത്തോട് 'മുൻ മുഖ്യമന്ത്രിയും എം.വി ജയരാജനും തള്ളിപ്പറഞ്ഞു. ആരും അവരോടൊപ്പമില്ലെന്ന് തെളിഞ്ഞല്ലോ. പിന്നെ എന്തിനാണ് അന്വേഷിക്കേണ്ട കാര്യം' എന്നായിരുന്നു മറുപടി.

ഇങ്ങനെയുള്ള ആളുകളെ ആർക്കും സംരക്ഷിക്കാൻ കഴിയില്ല. സാന്പത്തിക നേട്ടത്തിനായി ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവരെ ആരും സംരക്ഷിക്കുമെന്ന് കരുതുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇവിടെ എല്ലാ സിസ്റ്റത്തേയും വെല്ലുവിളിക്കുന്ന ഗുണ്ടക്ക് ഇതാണ് അനുഭവെമെന്ന് കരുതുക. ഗുണ്ടകളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. ജനങ്ങളെ വെല്ലുവിളിക്കാൻ ആരേയും സമ്മതിക്കില്ല. കേരളം ഗുണ്ടകളുടെ പറുദീസയല്ല. ആരും നിയമത്തിന് അതീതരല്ല. ഒരു രാഷ്ട്രീയ സംരക്ഷണവും അതിന് പ്രശ്നമല്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News