വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസ്; നിയമോപദേശം തേടി 'അമ്മ'

നാളെ എക്‌സിക്യൂട്ടീവ് യോഗം ചേർന്നേക്കും

Update: 2022-04-30 08:01 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: നടനും നിർമാതാവുമായി വിജയ്ബാബുവിനെതിരെയുള്ള പരാതിയിൽ താര സംഘടനയായ  'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കും. സംഭവത്തിൽ വിജയ് ബാബുവിന്റെ വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യും. തുടർനടപടികളെക്കുറിച്ചും 'അമ്മ' നിയമോപദേശം തേടിയിട്ടുണ്ട്. 'അമ്മ' എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് വിജയ്ബാബു.

അതേ സമയം മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ മറ്റൊരു ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News