ബലാത്സംഗക്കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഒരുമാസം അനുമതി നൽകിയത്

Update: 2025-09-16 15:09 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഒരുമാസം അനുമതി നൽകിയത്. യാത്രയ്ക്കുശേഷം പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശം.

ഈ മാസം 19 മുതൽ അടുത്ത മാസം 18 വരെയാണ് അനുമതി. ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി നൽകിയത്. സിനിമ ഷൂട്ടിങ്ങിനും മറ്റ് പരിപാടികളിലും പങ്കെടുക്കാം. യാത്രയ്ക്കുശേഷം പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. യുഎഇയിൽ ഈ മാസം 19 മുതൽ 24 വരെയും ഖത്തറിൽ അടുത്ത മാസം 13 മുതൽ 18 വരെയും യാത്ര ചെയ്യാം.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News