റാപ്പര്‍ വേടന് വീണ്ടും നിയമക്കുരുക്ക്; ഗവേഷക വിദ്യാർഥിനിയുടെ പരാതിയില്‍ ലൈംഗികാതിക്രമത്തിന് കേസ്

വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

Update: 2025-08-25 13:02 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊച്ചി: വേടനെതിരെ ബലാത്സംഗകുറ്റം ചുമത്തി ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയിൽ. ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച വിധി പറയാൻ മാറ്റി.

നിലവിലെ കേസിന് പുറമേ വേടനെതിരെ രണ്ടാമതൊരു കേസുകൂടി രജിസ്റ്റർ ചെയ്തെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. വേടനെതിരെ വേറെയും കേസുകൾ ഉണ്ടെന്ന് പരാതിക്കാരിയും കോടതിയിൽ വാദം ഉന്നയിച്ചു. സമൂഹ മാധ്യമങ്ങളിൽ വരുന്നതുമാത്രം അടിസ്ഥാനമാക്കി വിഷയത്തെ കാണാൻ ആകില്ലെന്ന് കോടതി ഇന്നും വ്യക്തമാക്കി.

കോടതിക്ക് മുമ്പിൽ തെളിവുകളും വസ്തുതകളും ആണ് വേണ്ടത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധം എങ്ങനെയാണ് പിന്നീട് പീഡനക്കേസ് ആകുന്നതെന്നും കോടതി ആവർത്തിച്ചു. കോടതിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് പരാതിക്കാരിയുടെ അഭിഭാഷകയുടെ വാദമെന്ന് വേടൻ്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു.

യുവ ഡോക്ടറെ പീഡിപ്പിചെന്ന പരാതിയിൽ, തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതിയിൽ വാദം പൂർത്തിയായി. ഹരജി ബുധനാഴ്ച വിധി പറയാൻ മാറ്റി.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News