ബാബരി ആത്മനിന്ദയോടെയല്ല, അഭിമാനത്തോടെ ഓർക്കുക: പി. മുജീബുറഹ്മാൻ

ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് സമുദായത്തെ ഞെക്കിഞെരുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും മുജീബുറഹ്മാൻ പറഞ്ഞു.

Update: 2024-01-13 11:04 GMT

കോഴിക്കോട്: ബാബരി തകർത്തിടത്ത് നിർമിച്ച രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന സന്ദർഭത്തിൽ ബാബരിയെ അഭിമാനത്തോടെ ഓർക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സോളിഡാരിറ്റി സ്റ്റേറ്റ് കൗൺസിൽ രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് സമുദായത്തെ ഞെക്കിഞെരുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇന്ത്യൻ മുസ്ലിംകളുടെ അഭിമാനകരമായ അസ്തിത്വ പ്രയാണത്തിന് പ്രസ്ഥാനം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരികമായും രാഷ്ട്രീയമായും മുസ്ലിം സമുദായത്തിനെതിരെ നടക്കുന്ന ആസൂത്രിത കടന്നാക്രമത്തെ എന്ത് വില കൊടുത്തും പ്രതിരോധിക്കും. മുസ്ലിം സമുദായ ഐക്യത്തിന് വിഘാതമാവുന്ന പ്രവർത്തനങ്ങളിൽനിന്ന് വീട്ടുനിൽക്കണമെന്നും മുജീബുറഹ്മാൻ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News