ഭിന്നശേഷി അധ്യാപക സംവരണം; വി.ശിവൻകുട്ടിയുമായി ഫോണിൽ സംസാരിച്ച് കെസിബിസി അധ്യക്ഷൻ

സംവരണ വിഷയത്തിൽ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സൂചന

Update: 2025-10-07 08:40 GMT

തിരുവനന്തപുരം: എയിഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യപക സംവരണ വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടിയുമായി ഫോണിൽ സംസാരിച്ച് കെസിബിസി അധ്യക്ഷൻ ഫാദർ ബസേലിയോസ് ക്ലിമീസ്. പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായാണ് സൂചന. ഭിന്നശേഷി നിയമന വിഷയത്തിൽ ക്രിസ്തീയ സഭകൾ നിലപാട് കടുപ്പിച്ചത്തോടെയാണ് സർക്കാർ കടുത്ത നിലപാടിൽ നിന്ന് അയഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രിയും ഇടപെട്ടിരുന്നു. ഇതോടെയാണ് എതിർപ്പുള്ളവരും ആയി ചർച്ച നടത്താനുള്ള തീരുമാനം.

ക്രിസ്തീയ സഭകളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് കെസിബിസി അധ്യക്ഷൻ മാർ ക്ലിമിസ് ബാവ മന്ത്രി വി ശിവൻകുട്ടിയുമായി സംസാരിച്ചത്. കഴിഞ്ഞദിവസമാണ് ഇരുവരും ആശയവിനിമയം നടത്തിയത്. സംവരണ വിഷയത്തിൽ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായാണ് സൂചന. ഇരുവരും നേരിട്ടും കൂടിക്കാഴ്ച നടത്തിയേക്കും. അതിനിടെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്ക കോൺഗ്രസ് വീണ്ടും രംഗത്തെത്തി.

ഭിന്നശേഷി ഒഴിവുകൾ സർക്കാർ പുറത്തുവിടണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷം ലഭിച്ചാൽ എതിർപ്പുള്ള വിഭാഗങ്ങളുമായി ചർച്ച നടത്താനാണ് സർക്കർ ഒരുങ്ങുന്നത്. ഇതിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താനാകുമെന്നും വിദ്യാഭ്യാസ വകുപ്പ് കണക്ക് കൂട്ടുന്നു. ഒരാഴ്ചകകം പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News