കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ നടുറോഡിൽ വെട്ടിക്കൊന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ

വ്യാഴാഴ്ച വൈകീട്ടാണ് റിൻസിയെന്ന യുവതിയെ റിയാസ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ റിൻസി പിന്നീട് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Update: 2022-03-19 04:10 GMT

കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി റിയാസ് ആണ് മരിച്ചത്. കൊടുങ്ങല്ലൂർ എറിയാട് ആളൊഴിഞ്ഞ പറമ്പിലാണ് തൂങ്ങിമരിച്ചത്.

വ്യാഴാഴ്ച വൈകീട്ടാണ് റിൻസിയെന്ന യുവതിയെ റിയാസ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ റിൻസി പിന്നീട് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. തുണിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിൻസിയെ റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ്  തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു.

റിൻസിയുടെ കടയിൽ നേരത്തെ ജോലിക്ക് നിന്നിരുന്ന ആളായിരുന്നു റിയാസ്. ഇയാളെ പിന്നീട് ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് ഇയാൾ റിൻസിയുടെ വീട്ടലെത്തി വഴക്കുണ്ടാക്കി. ഇയാൾക്കെതിരെ റിൻസി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News