സംസ്ഥാനത്ത് നാല് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ഏഴ് മരണം

പത്തനംതിട്ട അടൂരിലെ അപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരാണ്

Update: 2022-07-13 08:16 GMT

കോഴിക്കോട്: സംസ്ഥാനത്ത് നാല് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ഏഴ് മരണം. പത്തനംതിട്ട അടൂരിലെ അപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരാണ്. പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളിലാണ് മറ്റ് അപകടങ്ങൾ. 

പുലർച്ചെ ആറരയോടെ അടൂരിലെ ഏനാത്ത് പുതുശ്ശേരി ഭാഗത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം മടവൂർ സ്വദേശികളായ രാജശേഖരൻ ഭട്ടതിരി, ഭാര്യ ശോഭ , മകൻ നിഖിൽ രാജ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ചടയമംഗലം സ്വദേശികളായ അനസ് , അജാസ് , ജിതിൻ , അഹമ്മദ് എന്നിവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

Advertising
Advertising

പാലക്കാട് കല്ലടിക്കോട് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ കയറ്റിയെത്തിയ ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ പയ്യനെടം സ്വദേശി രാജീവ് കുമാർ, മണ്ണാർക്കാട് സ്വദേശി ജോസ് എന്നിവരാണ് മരിച്ചത്. എറണാകുളം ആലുവയിൽ നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചൂർണിക്കര പള്ളിക്കുന്ന് പോള പറമ്പിൽ അലനാണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും ചരക്ക് വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.  കോട്ടയം ഇരാറ്റുപേട്ടയിലെ വാഹനാപകടത്തിലും ഒരാൾ മരിച്ചു. ഇടമറുക് സ്വദേശി റിൻസാണ് മരിച്ചത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News