റബ്ബർ താങ്ങുവില 10 രൂപ കൂട്ടി 180 രൂപയാക്കി; കോട്ടയത്ത് റബ്ബർ വ്യവസായ സമുച്ചയം

കോട്ടയത്ത് റബ്ബർ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്നും പ്ലാന്റേഷൻ മേഖലയിൽ 10 കോടി വകയിരുത്തിയെന്നും ധനമന്ത്രി

Update: 2024-02-05 04:58 GMT

തിരുവനന്തപുരം: റബ്ബർ താങ്ങുവില 180 രൂപയാക്കി. 10 രൂപയാണ് കൂട്ടിയത്. കോട്ടയത്ത് റബ്ബർ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്നും പ്ലാന്റേഷൻ മേഖലയിൽ 10 കോടി വകയിരുത്തിയെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 

പൊതു സംരംഭങ്ങൾ നടപ്പിലാക്കാൻ -43 കോടി, കശുവണ്ടി മേഖല 53.36 കോടി, കാഷ്യു ബോർഡിന് 40.81 കോടി, കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് 2 കോടി, കയർ വ്യവസായം - 107.64 കോടി, ഖാദി വ്യവസായത്തിന് 14.8 കോടി എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചു. 

കൊച്ചി - ബംഗളുരു വ്യവസായ ഇടനാഴി - 200 കോടി, വിവര സാങ്കേതിക മേഖല 507.1 കോടി, കേരളാ സ്പേസ് പാർക്കിന് 52.5 കോടി, 2000 വൈഫൈ ഹോട്സ്പേട് 25 കോടി, ഇൻഫോ പാർക്കിന് 66.75 കോടി,  ഐടി മിഷൻ -119.19 കോടി എന്നിവക്ക് പുറമെ അന്താരാഷ്ട്ര എ.ഐ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News