നിലപാടുമാറ്റി എസ്.രാജേന്ദ്രൻ; ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കില്ല

വിവാദങ്ങൾക്കില്ലെന്നും പാർട്ടി തീരുമാനം വരട്ടെയെന്നും രാജേന്ദ്രൻ

Update: 2022-01-03 04:44 GMT
Editor : ലിസി. പി | By : Web Desk

സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് എസ്.രാജേന്ദ്രൻ. സമ്മേളനത്തിൽ ഇന്നലെ പങ്കെടുക്കുമെന്നാണ് രാജേന്ദ്രൻ പറഞ്ഞിരുന്നത്.  നടപടിയിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന നേതാക്കളിൽ നിന്ന് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് രാജേന്ദ്രന്റെ പുതിയ തീരുമാനമെന്നാണ് സൂചന. എന്നാൽ വിവാദങ്ങൾക്കില്ലെന്നും പാർട്ടി തീരുമാനം വരട്ടെയെന്നും രാജേന്ദ്രൻ പറഞ്ഞു. പാർട്ടി അംഗത്വം കിട്ടിയാൽ നല്ലത്. ഇല്ലെങ്കിലും പാർട്ടിക്കൊപ്പം നിലകൊള്ളും. മറ്റ് പാർട്ടിയിലേക്ക് പോകുന്ന കാര്യം ആലോചനയില്ലെന്നും രാജേന്ദ്രൻ മീഡിയവണ്ണിനോട് പറഞ്ഞു. ജില്ല കമ്മിറ്റി അംഗമായതിനാൽ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഇന്നലെ രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.  ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്നതിന് വിമർശനങ്ങൾ നേരിട്ടിരുന്നു. 

ഇന്ന് കുമളിയിലാണ് ഇടുക്കി ജില്ലാ സമ്മേളനം നടക്കുന്നത്. എസ്.രാജേന്ദ്രനെതിരായുള്ള അച്ചടക്ക നടപടി യടക്കം സമ്മേളനത്തിൽ ചർച്ചയാകും.പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അതേസമയം സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് രാജേന്ദ്രൻ തന്നെയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News