'ഹെൽത്ത് കാർഡ് വിതരണം അട്ടിമറിക്കുന്നു'; നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ്
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നതിനെക്കാൾ 10 ഇരട്ടി പരിശോധനകൾ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
Update: 2023-02-06 05:30 GMT
Niyamasabha
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടൽ ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡ് വിതരണം അട്ടിമറിക്കുന്നതിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. മുൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബാണ് നോട്ടീസ് നൽകിയത്. ഭക്ഷസുരക്ഷാ നിയമം കർശനമായി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നതിനെക്കാൾ 10 ഇരട്ടി പരിശോധനകൾ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഹെൽത്ത് കാർഡില്ലാത്ത ആരെയും ഹോട്ടലിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.