വ്യക്തിപരമായ പരാമർശങ്ങൾക്ക് ന്യായീകരണമില്ല; മന്ത്രി റിയാസിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു: സ്വാദിഖലി തങ്ങൾ

വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സ്വാദിഖലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Update: 2021-12-10 14:03 GMT

മുസ്‌ലിം ലീഗിന്റെ വഖഫ് സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനമുന്നയിച്ച അബ്ദുറഹ്‌മാൻ കല്ലായിയുടെ പ്രസംഗത്തെ തള്ളി ലീഗ്. വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സ്വാദിഖലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ആരും രാഷ്ട്രീയ വിമർശനങ്ങൾക്കതീതരല്ല,

പക്ഷെ വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്‌.

Advertising
Advertising

ഇന്നലെ കോഴിക്കോട് നടന്ന വഖഫ്‌ സംരക്ഷണ റാലിയിൽ പ്രസംഗിച്ചവരിൽ നിന്നും ചില വ്യക്തിപരമായ പരാമർശങ്ങൾ വന്നത് ന്യായീകരിക്കുന്നില്ല.

അത്തരം പരാമർശത്തിൽ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട്.

ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നന്മകൾക്കു വേണ്ടി പ്രാർത്ഥിക്കുക !

സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പാണക്കാട് 

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News