വിദ്വേഷവും വിഭാഗീയതയുമല്ല, ഒരുമയും സ്‌നേഹവുമാണ് വിജയത്തിന്റെ മാനദണ്ഡമെന്ന് തെളിഞ്ഞു: സാദിഖലി തങ്ങൾ

വർഗീയ ചേരിതിരിവിനെതിരായ വിജയമാണ് തൃക്കാക്കരയിലുണ്ടായതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Update: 2022-06-03 06:05 GMT

കോഴിക്കോട്: വിദ്വേഷവും വിഭാഗീയതയുമല്ല, ഒരുമയും സ്‌നേഹവുമാണ് വിജയത്തിന്റെ മാനദണ്ഡമെന്നാണ് തൃക്കാക്കരയുടെ വിധിയെഴുത്തെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് മുന്നേറാനുള്ള കരുത്താണ് തൃക്കാക്കര യുഡിഎഫിന് നൽകുന്നത്. പി.ടിയുടെ സ്വപ്‌നങ്ങൾക്ക് ചിറകായി മാറാൻ ഉമാ തോമസിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Full View

വർഗീയ ചേരിതിരിവിനെതിരായ വിജയമാണ് തൃക്കാക്കരയിലുണ്ടായതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നൻമയുടെ വിജയമാണിത്, യുഡിഎഫിന്റെ വികസന രാഷ്ട്രീയത്തെയാണ് ജനങ്ങൾ പിന്തുണച്ചത്. തൃക്കാക്കരയിൽ വിഭാഗീയ പ്രചാരണമാണ് എൽഡിഎഫ് നടത്തിയത്, അക്കാര്യങ്ങൾ ജനങ്ങൾ തള്ളിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News