വാഫി-വഫിയ്യ സംവിധാനം സമസ്തയുടെ നിയന്ത്രണത്തിൽ തുടരും: സാദിഖലി തങ്ങൾ

സമസ്തയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായവ സി.ഐ.സിയുടെ നിയമാവലിയിൽ ഉണ്ടാവാൻ പാടില്ലെന്നും തങ്ങൾ പറഞ്ഞു.

Update: 2023-06-06 14:56 GMT

സാദിഖ്അലി തങ്ങൾ 

Advertising

മലപ്പുറം: വാഫി-വഫിയ്യ സംവിധാനം സമസ്തയുടെ നിയന്ത്രണത്തിൽ തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വാഫി-വഫിയ്യ സംവിധാനത്തിലെ അക്കാദമികമായ എല്ലാ കാര്യങ്ങളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മാർഗനിർദേശങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും. സമസ്ത നിയോഗിക്കുന്ന സമിതിയുമായി എല്ലാ വാഫി-വഫിയ്യ സ്ഥാപനങ്ങളും സഹകരിക്കും. സമസ്തയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായവ സി.ഐ.സിയുടെ നിയമാവലിയിൽ ഉണ്ടാവാൻ പാടില്ല. ഈ കാര്യങ്ങൾ ഇന്ന് ചേർന്ന സി.ഐ.സി സെനറ്റ് അംഗീകരിച്ച് പാസാക്കിയെന്നും സി.ഐ.സി പ്രസിഡന്റ് എന്ന നിലയിൽ സമസ്ത മുശാവറയെ ഈ വിവരം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞു.

അതേസമയം ഇന്നത്തെ സെനറ്റിൽ അംഗീകരിച്ച പ്രമേയങ്ങൾ എന്ന രീതിയിൽ നടക്കുന്ന മറ്റു പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും തങ്ങൾ വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News