അനിശ്ചിതത്വം ഒഴിയുന്നു; സജി ചെറിയാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

നാളെ വൈകിട്ട് നാലുമണിക്ക് ചടങ്ങ് നടത്താനാണ് രാജ്ഭവൻ സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.

Update: 2023-01-03 08:44 GMT

തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ തന്നെ നടത്താൻ സർക്കാർ തീരുമാനിച്ചു. നാളെ വൈകിട്ട് നാലുമണിക്ക് ചടങ്ങ് നടത്താനാണ് രാജ്ഭവൻ സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ നിയമപരമായ പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ഇത്തരമൊരു തീരുമാനത്തിലേക്ക് ഗവർണർ കടന്നിരിക്കുന്നത്.

മുഖ്യമന്ത്രി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചാല്‍ അത് അംഗീകരിച്ച് ചടങ്ങിന് അനുമതി നല്‍കുകയെന്നതാണ് ഗവര്‍ണറുടെ നിയമപരമായ ബാധ്യതയെന്നതാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് ഗവര്‍ണര്‍ എത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം

Advertising
Advertising


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News