പ്രണയനൈരാശ്യത്തിൽ പരിഹാസം; യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലക്കടിച്ചു
ഒറ്റപ്പാലം പഴയലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് സഹോദരിയെയും സഹോദരൻമാരുടെ ഭാര്യമാരെയും ആക്രമിച്ചത്.
Update: 2023-02-19 12:32 GMT
Bisharul Hafi
പാലക്കാട്: പ്രണയനൈരാശ്യത്തെ കുറിച്ച് കളിയാക്കിയതിന് യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലക്കടിച്ചു. ഒറ്റപ്പാലം പഴയലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് സഹോദരിയെയും സഹോരന്റെ ഭാര്യമാരെയും ആക്രമിച്ചത്. പരിക്കേറ്റ് മൂന്നുപേരും ചികിത്സയിലാണ്.
തന്റെ പ്രണയനൈരാശ്യത്തെ പരിഹസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സഹോദരി അനീറ, സഹോദരൻമാരുടെ ഭാര്യമാരായ സക്കീറ, റിൻസി എന്നിവരെയാണ് ചുറ്റിക കൊണ്ട് ആക്രമിച്ചത്. ഇവരിൽ ഒരാൾ ഗർഭിണിയാണ്.