ഇനി കോൺഗ്രസ് വിജയിക്കണമെങ്കിൽ നേതൃമാറ്റം അനിവാര്യം- ശശി തരൂർ

' ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നുണ്ട് '

Update: 2022-03-10 14:25 GMT
Editor : Nidhin | By : Web Desk
Advertising

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി.

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

'കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്ന്' അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനി കോൺഗ്രസ് തിരികെ വരണമെങ്കിൽ നേതൃമാറ്റം അനിവാര്യമാണെന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു.

കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.

ഒരു കാര്യം വ്യക്തമാണ് -- നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്.

Full View

നേരത്തെ കോൺഗ്രസിന്റെ സമ്പൂർണ പരാജയത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. ഇതിൽനിന്ന് പാഠം പഠിക്കുമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

ജനങ്ങളുടെ വിധി വിനയത്തോടെ സ്വീകരിക്കുകയാണ്. വിജയികൾക്കെല്ലാം ഭാവുകങ്ങൾ. കോൺഗ്രസ് പ്രവർത്തകരോടും വളന്റിയർമാരോടും അവർ നടത്തിയ കഠിനാധ്വാനത്തിനും സമർപ്പണത്തിനും എന്റെ നന്ദി രേഖപ്പെടുത്തുകയാണ്. ഇതിൽനിന്ന് നമ്മൾ പാഠം പഠിക്കും. ഇന്ത്യൻ ജനതയുടെ താൽപര്യത്തിനു വേണ്ടി പ്രവർത്തനം തുടരുകയും ചെയ്യും-ട്വിറ്ററിൽ രാഹുൽ കുറിച്ചു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News